പണത്തോടുള്ള ആര്‍ത്തി; കലോത്സവത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാനാവശ്യപ്പെട്ടത് 5 ലക്ഷം രൂപ; നടിക്കെതിരെ ആരോപണവുമായി മന്ത്രി വി ശിവന്‍കുട്ടി

V Sivankutty

നടിക്കെതിരെ ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തിന് നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. കലോത്സവത്തിലൂടെ വളര്‍ന്നുവന്ന നടിയാണ് പണം അവശ്യപ്പെട്ടതെന്നും പണത്തോടുള്ള ആര്‍ത്തിയാണ് ചിലര്‍ക്കെന്നും മന്ത്രി പറഞ്ഞു.

കലോത്സവവേദികളിലൂടെ വളര്‍ന്നുവന്ന നടിയുടെ നിലപാട് വളരെയധികം വേദനിപ്പിച്ചുവെന്ന് മന്ത്രി ആരോപിച്ചു. മ്മുടെ കലോത്സവങ്ങളിലൂടെ വളര്‍ന്നുവന്ന നടിയാണ് അവരെന്നും ഇപ്പോള്‍ പക്ഷേ അവര്‍ക്ക് കേരളത്തോട് അഹങ്കാരമാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Also Read : http://യാത്രക്കാര്‍ക്ക് കേന്ദ്രത്തിന്റെ വക എട്ടിന്റെ പണി; ഐആര്‍സിടിസി സൈറ്റ് പണിമുടക്കി, തത്ക്കാല്‍ ബുക്കിങ് തടസപ്പെട്ടു

‘കലോത്സവം സ്വാഗതഗാനം നൃത്താവിഷ്‌കാരം ചെയ്യാനും കുട്ടികളെ ആ നൃത്തം പഠിപ്പിക്കാനും ഒരു പ്രമുഖ നടിയോട് ആലോചിച്ചു. അവര്‍ സമ്മതിച്ചു, എന്നാല്‍ പ്രതിഫലമായി അഞ്ചുലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. നമ്മുടെ കലോത്സവങ്ങളിലൂടെ വളര്‍ന്നുവന്ന നടിയാണ് അവര്‍. ഇപ്പോള്‍ പക്ഷേ അവര്‍ക്ക് കേരളത്തോട് അഹങ്കാരമാണ്. എത്ര സമ്പാദിച്ചിട്ടും ഇപ്പോഴും പണത്തോട് ആര്‍ത്തിയാണ്,’ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News