കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചിലപ്പന്‍ കിളിയെ പോലെ എന്തൊക്കെയോ പറയുന്നു; മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്രമന്ത്രി വി മുരളീധരന്‍ ചിലപ്പന്‍ കിളിയെ പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വി മുരളീധരന്‍ കേരളത്തില്‍ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണ്. വി മുരളീധരന്‍ മുന്‍കൈയെടുത്തു കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോ. എം വി ഗോവിന്ദന്‍ മാഷെ അപഹസിക്കാന്‍ എന്ത് അനുഭവ സാമ്പത്താണ് വി മുരളീധരന് ഉള്ളതെന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.

Also Read: മോദിക്ക് പുകഴ്ത്തൽ; യഥാർത്ഥ എൻസിപി തൻ്റേതാണ് എന്ന് അജിത് പവാർ

കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആ ഗോവിന്ദന്‍ മാസ്റ്ററെ കുറിച്ചാണ് വി മുരളീധരന്‍ ആക്ഷേപകരമായ കാര്യങ്ങള്‍ പറയുന്നത്. വി മുരളീധരന് പൊതുജന പിന്തുണ ഇല്ല. ജനകീയ തെരഞ്ഞെടുപ്പുകളില്‍ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് വി മുരളീധരന്‍.

ഏക സിവില്‍ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢ തന്ത്രം ഇതിന് പിന്നിലുണ്ട്. അത് കേരളത്തില്‍ വിലപ്പോകില്ല. ഒറ്റക്കെട്ടായി കേരളം ഇതിനെ ചെറുക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News