സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന ഗവര്‍ണറുടെ ആരോപണം തെറ്റ്: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന ഗവര്‍ണറുടെ ആരോപണം തീര്‍ത്തും തെറ്റാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളീയം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളീയം വന്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് ഈ വിമര്‍ശനം എന്നാണ് കാണുന്നത്.കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് ഗവര്‍ണര്‍ മാറുകയാണോ എന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.

READ ALSO:യുഡിഎഫ് ബഹിഷ്‌കരിച്ച കേരളീയത്തിന്റെ സെമിനാറില്‍ പങ്കെടുത്ത് ലീഗ് എംഎല്‍എ ടി വി ഇബ്രാഹിം

നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്.അതിന് കൃത്യമായ കാരണം ഗവര്‍ണര്‍ വ്യക്തമാക്കുന്നില്ല.8 ബില്ലുകളാണ് ഗവര്‍ണ്ണര്‍ മാസങ്ങളായി തടഞ്ഞുവെച്ചിരിക്കുന്നത്. ഏഴ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ ഈ ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി കെട്ടിക്കിടക്കുകയാണ്.ഇക്കാര്യത്തില്‍ ഉന്നത നീതിപീഠത്തെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചതും അതുകൊണ്ടാണെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

READ ALSO:വിറക് കീറുന്ന യന്ത്രം കാണാനെത്തി; പിറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News