വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമര്‍ശങ്ങളെ കാണാനാകുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ സുധാകരന്‍ എന്നും രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരന്‍ കടന്നുവന്ന വഴിയും നിരീക്ഷിച്ചാല്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസില്‍ നിന്ന് സുധാകരന്റെ പരാമര്‍ശങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായി നേരിടാന്‍ കഴിയാതാകുമ്പോള്‍ വ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുക, മോശം പദപ്രയോഗം നടത്തുക തുടങ്ങിയ നടപടികളാണ് സമീപകാലത്ത് കോണ്‍ഗ്രസ് നടപ്പിലാക്കുന്ന രാഷ്ട്രീയം. അത്തരം അധമ രാഷ്ട്രീയത്തെ ജനം തള്ളിക്കളയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ രാഷ്ട്രീയ യാഥാര്‍ഥ്യം മനസിലാക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ സുധാകരന് പഠിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് ഇനിയും ഇല്ലാതാകുകയേ ഉള്ളൂ എന്നും മന്ത്രി തുറന്നടിച്ചു .
ദേശീയ നേതൃത്വത്തിനും തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും സുധാകരന്റെ നിലപാട് തന്നെയാണോ ഉള്ളതെന്നറിയാന്‍ താല്പര്യമുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ ജനം മര്യാദ പഠിപ്പിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here