എസ്എഫ്ഐയെ പരിഹസിച്ചു എന്ന വ്യാജവാർത്ത; മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

എസ്എഫ്ഐയെ പരിഹസിച്ചു എന്ന വ്യാജ വാർത്തകൾക്കെതിരെ മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യു എംഎസ്എഫ് കരിങ്കൊടി സമരത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി നൽകിയ മറുപടിയാണ് എസ്എഫ്ഐയെ പരിഹസിച്ചു എന്ന രീതിയിൽ മാധ്യമങ്ങൾ വ്യാജ വാർത്ത നൽകിയത്. ഇതിനെതിരെയാണ് മന്ത്രിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മന്ത്രി വി ശിവൻകുട്ടിക്കെതിരായ കെഎസ്‌യു എം എസ് എഫ് പ്രവർത്തകരുടെ കരിങ്കോടി പ്രതിഷേധം.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

നിയമസഭയിലെ മീഡിയ റൂമിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നൽകിയത്. രണ്ട് ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയാണ് മന്ത്രി നൽകിയത്. എന്നിട്ടും വളച്ചൊടിച്ചായിരുന്നു എസ്എഫ്ഐ മന്ത്രി പരിഹസിച്ചു എന്ന തലക്കെട്ടിലെ മാധ്യമവാർത്തകൾ. ഇതിനെതിരെ നാണമില്ലേ മാധ്യമങ്ങളെ എന്ന തലക്കെട്ടിൽ പരിഹാസവുമായി മന്ത്രി ഫേസ് ബുക്കിൽ രംഗത്തെത്തി.

Also Read: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനായി പൊരുതുകയെന്ന ചുമതലയില്‍ ഒരു വിട്ടുവീഴ്ചയുമില്ല: കെ രാധാകൃഷ്ണന്‍ എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News