കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പെരും നുണയൻ; സിപിഐഎം ഇലക്ടറൽ ബോണ്ട് വാങ്ങി എന്ന് പറഞ്ഞ വി ഡി സതീശനെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പെരുംനുണയൻ ആണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സിപിഐഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണ് വി ഡി സതീശൻ പറഞ്ഞത്. ഇത് തെളിയിക്കാമെന്നും വി ഡി സതീശൻ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ പറഞ്ഞു. ആർജ്ജവമുള്ള രാഷ്ട്രീയ പ്രവർത്തകൻ ആണെങ്കിൽ ഇക്കാര്യം തെളിയിക്കാൻ വി ഡി സതീശൻ തയ്യാറാകണം.

Also Read: ‘ചട്ടം ലംഘിച്ചു, വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കി’; വിജയ്‌ക്കെതിരെ സാമൂഹ്യ പ്രവത്തകൻ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്

ബിജെപിക്കൊപ്പം ഇലക്ടറൽ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. ആ കോൺഗ്രസിന്റെ നേതാവാണ് സുപ്രീംകോടതിയിൽ ഇലക്ടറൽ ബോണ്ടിനെതിരായ നിയമപ്പോരാട്ടം നടത്തുകയും വിജയിക്കുകയും ചെയ്ത സിപിഐഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്ന് നുണ പറയുന്നത്. എല്ലാകാര്യത്തിലും ഇത്തരം സത്യവിരുദ്ധ നിലപാട് ആണ് വി ഡി സതീശൻ സ്വീകരിക്കുന്നത്. അത് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Also Read: ഇരട്ടവോട്ടിലും ആള്‍മാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കണ്‍തുറന്ന് എ എസ് ഡി ആപ്പുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News