ഇതാണ് ഈ നാട്, ഇതാണ് മലയാളി, മറ്റൊരു കേരള മാതൃക; അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

വധശിക്ഷ കാത്ത് സൗദിയിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിനായി പണം സമാഹരിച്ച കേരള മോഡലിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി.അബ്ദുൽ റഹീമിന്റെ മോചനത്തിന് സമാശ്വാസ ധനം സമാഹരിക്കാൻ കൂട്ടുചേർന്ന ഏവർക്കും അഭിനന്ദനങ്ങൾ എന്നാണ് മന്ത്രി കുറിച്ചത്.മറ്റൊരു കേരള മാതൃക എന്നും അദ്ദേഹം പറഞ്ഞു.

also read: ‘ഷെഫ് ഡി മിഷന്‍’ സ്ഥാനം ഒഴിഞ്ഞ് മേരി കോം

വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

ഇതാണ് ഈ നാട്…
ഇതാണ് മലയാളി…
മറ്റൊരു കേരള മാതൃക…
അബ്ദുൽ റഹീമിന്റെ മോചനത്തിന് സമാശ്വാസ ധനം സമാഹരിക്കാൻ കൂട്ടുചേർന്ന ഏവർക്കും അഭിനന്ദനങ്ങൾ

34 കോടിയാണ് സോഷ്യൽമീഡയിൽ ഉൾപ്പടെ നടന്ന ക്യാമ്പയിൻ വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടെത്തിയത്.അബ്ദു റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയാണ് പണസമാഹരണം നടത്തിയത്. 34 കോടി പിന്നിട്ടതോടെ ഇനി പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കരുതെന്ന് സഹായസമിതി അറിയിക്കുകയായിരുന്നു. ഈ പണം ഇന്ത്യന്‍ എംബസി മുഖേന സൗദി കുടുംബത്തിന് കൈമാറും.

also read: അബ്ദുള്‍ റഹീമിനായി ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News