ആടുജീവിതം കഥ 10 വരികളിൽ എഴുതിയ കയ്യടി നേടിയ നാലാം ക്ലാസ് വിദ്യാർത്ഥിനി നന്മ തേജസ്വിനിയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിന്റെ കൂടി പ്രതീകമാണ് എന്നാണ് നന്മ തേജസ്വിനിയെ അഭിനന്ദിച്ച് മന്ത്രി പങ്കുവെച്ചത്. കോഴിക്കോട് ജില്ലയിലെ തോടന്നൂർ സബ്ജില്ല മന്തരത്തൂർ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് നന്മ തേജസ്വിനി.ആടുജീവിതത്തെ എത്ര മനോഹരമായാണ് ഈ വിദ്യാർത്ഥിനി സംഗ്രഹിച്ചിരിക്കുന്നത്. കഥാകാരൻ തന്നെ അഭിനന്ദിച്ചിരിക്കുന്നു. സ്നേഹം മോളെ.അഭിമാനവും എന്നാണ് മന്ത്രിയുടെ വാക്കുകൾ.
മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്
കോഴിക്കോട് ജില്ല
തോടന്നൂർ സബ്ജില്ല മന്തരത്തൂർ MLP സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി നന്മ തേജസ്വിനി പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിന്റെ കൂടി പ്രതീകമാണ്. ആടുജീവിതത്തെ എത്ര മനോഹരമായാണ് ഈ വിദ്യാർത്ഥിനി സംഗ്രഹിച്ചിരിക്കുന്നത്. കഥാകാരൻ തന്നെ അഭിനന്ദിച്ചിരിക്കുന്നു.
സ്നേഹം മോളെ… അഭിമാനവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here