കുഴഞ്ഞുവീണ സ്ത്രീക്ക് പ്രഥമ ശുശ്രൂഷ നൽകിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. വഴിയോരത്ത് കടയ്ക്കു മുന്നിൽ കുഴഞ്ഞു വീണ സ്ത്രീക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷകരായത് മൂന്ന് വിദ്യാർഥിനികളെയാണ് മന്ത്രി അഭിനന്ദിച്ചത്. കണ്ണൂർ ചൊക്ലി വി പി ഓറിയന്റൽ സ്കൂളിലെ അയിഷ അലോന, ഖദീജ ഖുബ്ര, നഫീസത്തുൽ മിസിരിയ എന്നീ വിദ്യാർത്ഥിനികളാണ് സ്ത്രീയുടെ രക്ഷക്കെത്തിയത് എന്നും സ്കൂളിൽ നിന്ന് ലഭിച്ച പ്രഥമ ശുശ്രൂഷാ ക്ലാസാണ് ഗുണം ചെയ്തതെന്ന് വിദ്യാർത്ഥികൾ പറയുന്നുവെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി. കൊച്ചു മിടുക്കികൾക്ക് അഭിനന്ദനങ്ങൾ എന്നാണ് മന്ത്രി ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് കുറിച്ചത്.
അതേസമയം നിരവധി പേരാണ് ഈ കുട്ടികളെ അഭിനന്ദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്
വഴിയോരത്ത് കടയ്ക്കു മുന്നിൽ കുഴഞ്ഞുവീണ സ്ത്രീക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷകരായത് മൂന്ന് വിദ്യാർഥിനികൾ. കണ്ണൂർ ചൊക്ലി വി പി ഓറിയന്റൽ സ്കൂളിലെ അയിഷ അലോന, ഖദീജ ഖുബ്ര, നഫീസത്തുൽ മിസിരിയ എന്നീ വിദ്യാർത്ഥിനികളാണ് സ്ത്രീയുടെ രക്ഷക്കെത്തിയത്. സ്കൂളിൽ നിന്ന് ലഭിച്ച പ്രഥമ ശുശ്രൂഷാ ക്ലാസാണ് ഗുണം ചെയ്തതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കൊച്ചു മിടുക്കികൾക്ക് അഭിനന്ദനങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here