സിമന്റ് യന്ത്രത്തില്‍ കുടുങ്ങി 19കാരന്റെ മരണം: നഷ്ടപരിഹാരം ഉറപ്പാക്കും, കമ്പനിയ്‌ക്കെതിരെ നിയമ നടപടിയെന്നും മന്ത്രി വി ശിവന്‍കുട്ടി

v-sivankutty

തൃശൂരിൽ ആക്ടൺ എന്ന സ്ഥാപനത്തില്‍ സിമന്റ് യന്ത്രത്തില്‍ കുടുങ്ങി മരിച്ച 19കാരനായ അതിഥി തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വെളയനാട് പ്രവര്‍ത്തിച്ചു വരുന്നതാണ് ഈ സ്ഥാപനം. വര്‍മാനന്ദ കുമാര്‍ എന്ന അതിഥി തൊഴിലാളിയുടെ അപകടമരണമുണ്ടായതിന് പിന്നാലെ തന്നെ ഇരിങ്ങാലക്കുട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സ്ഥാപനത്തില്‍ നേരിട്ട് അന്വേഷണം നടത്തുകയും മൃതദേഹം വിമാന മാര്‍ഗം സ്വദേശമായ ബിഹാറിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തു. തൊഴിലാളിയുടെ ആശ്രിതര്‍ക്ക് കമ്പനി രണ്ടര ലക്ഷം രൂപ നല്‍കിയതായി ഇരിങ്ങാലക്കുട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിശദമായ അന്വേഷണം നടത്തിയതില്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിച്ച കമ്പനി ആണെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് കണ്ടെത്തുകയും കമ്പനി മേധാവികള്‍ക്ക് എതിരെ സുരക്ഷാ ലംഘനത്തിന് മൂന്ന് പ്രോസിക്യൂഷന്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Read Also: സ്ഥിരവരുമാനക്കാരുടെ എണ്ണത്തിൽ കേരളം മുന്നിലെത്താനുള്ള കാരണം മികച്ച തൊഴിൽ അന്തരീക്ഷം: മന്ത്രി വി ശിവൻകുട്ടി

ഇരിങ്ങാലക്കുട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലാ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും കമ്പനി മേധാവികളുമായി ചര്‍ച്ച ചെയ്തതില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പ് നല്‍കുകയും ചെയ്തു. തൊഴില്‍ വകുപ്പ് ഈ വിഷയത്തില്‍ വീണ്ടും ഹിയറിങ് വച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News