പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിയെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കേരള പൊലീസിനു ബിഗ് സല്യൂട്ട് എന്നാണ് കുറിച്ചിരിക്കുന്നത്.
ALSO READ: സഹകരണ മേഖലയുടെ സമൂഹത്തിലെ ഇടപെടലിന്റെ മികച്ച ഉദാഹരണമാണ് നീതി മെഡിക്കൽ സ്റ്റോറുകൾ: മുഖ്യമന്ത്രി
അതേസമയം കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. സിസിടിവിലൂടെയാണ് പ്രതിയിലേക്ക് എത്തിയത് . കുട്ടിയെ പ്രതി തട്ടികൊണ്ടുപോയത് ഉപദ്രവിക്കാനാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി പലസ്ഥലത്ത് കറങ്ങി നടന്നു. പ്രതിയുടെ പേര് ഹസ്സൻ കുട്ടി എന്നാണ്.ഇയാൾ നേരത്തെ പോക്സോ കേസ് പ്രതിയാണ്. സിസിടിവിയിൽ നിന്ന് കിട്ടിയ ഫോട്ടോഗ്രാഫ് ഉപയോഗിച്ച് ജയിൽ ഹിസ്റ്ററി പരിശോധിച്ചുവെന്നും കമ്മീഷണർ വ്യക്തമാക്കി.പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും, കൂടുതൽ വിവരങ്ങൾ അതിലൂടെ വ്യക്തമാകും എന്നും അദ്ദേഹം പറഞ്ഞു.അരമണിക്കൂർ സ്ഥലത്തെത്തി നിരീക്ഷിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകൽ ട്രെയിനിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പ്രതി വിദ്യാഭ്യാസം കുറവുള്ള ആളും രാത്രി മുഴുവൻ കറങ്ങി നടക്കുന്ന ആളുമാണ്. മുൻപ് കൊല്ലത്ത് നാടോടി സംഘത്തിലെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നു.
ALSO READ:തൃത്താല -പടിഞ്ഞാറങ്ങാടി റോഡ് നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചു: മന്ത്രി എം ബി രാജേഷ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here