എസ്.എസ്.എൽ.സി പരീക്ഷ വിജയകരമായി പൂർത്തീകരിച്ചു; ഏവർക്കും അഭിനന്ദനങ്ങൾ: മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷ വിജയകരമായി പൂർത്തീകരിച്ചതിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ നേർന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പഠിച്ചു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പിന്തുണ നൽകിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും മറ്റ് സൗകര്യങ്ങൾ ഒരുക്കിയ എല്ലാവർക്കും മന്ത്രി നന്ദി പറഞ്ഞു.

Also Read: പൂക്കോട് വെറ്ററിനറി സർവകലാശാല വി സി രാജിവച്ചു; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

2024 മാർച്ച് 4 മുതൽ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷ കേരളത്തിലെ 2955 ഉം ഗൾഫ് മേഖലയിലെ 7 ഉം ലക്ഷദ്വീപിലെ 9 ഉം ഉൾപ്പെടെ ആകെ 2791 പരീക്ഷാ കേന്ദ്രങ്ങളിൽ ആണ് നടന്നത്. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്‌ത ആകെ 4,27,153 വിദ്യാർത്ഥികളിൽ 101 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് ഹാജരാകാതിരുന്നത്. എല്ലാ കുട്ടികളും പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലാ കാഞ്ഞങ്ങാട് ആണ്. 4,27,052 വിദ്യാർത്ഥികളുടെ 38,43,468 ഉത്തരക്കടലാസ്സുകളുടെ മൂല്യ നിർണ്ണയം സംസ്ഥാനത്തെ 70 മൂല്യനിർണ്ണയക്യാമ്പുകളിലായി 2024 ഏപ്രിൽ 3 മുതൽ 20 വരെയുള്ള തീയതികളിലായി പൂർത്തീകരിക്കും.

Also Read: വേമ്പനാട്ടുകായൽ നീന്തിക്കയറിയ റെക്കോർഡ്..! അറുപത്തിരണ്ടാം വയസിൽ സുവർണനേട്ടവുമായി ഭിന്നശേഷിക്കാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News