‘അങ്ങനെയൊന്നും വിരട്ടിയാൽ വിരളുന്ന സംസ്ഥാനം അല്ല കേരളം’; ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

v sivankutty

കഴിഞ്ഞ അഞ്ചു വർഷമായി ഗവർണർ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണ് എന്ന് മന്ത്രി വി എൻ ശിവൻകുട്ടി. അങ്ങനെയൊന്നും വിരട്ടിയാൽ വിരളുന്ന സംസ്ഥാനം അല്ല കേരളം എന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ബിജെപിയെ തൃപ്തിപ്പെടുത്തുന്നതിനായി ചെയ്യുന്ന കാര്യങ്ങൾ ആണെന്നും  മന്ത്രി പറഞ്ഞു.

ഗവർണറുടെ നിലവാരം താഴുന്നുവെന്നും ബിജെപി യുടെ പെട്ടി ചുമക്കുന്ന സമീപനം ആണെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിഐയും ചീഫ് സെക്രട്ടറിയും നിയന്ത്രിക്കാൻ എന്ത് അധികാരം എന്നും അദ്ദേഹം ചോദിച്ച.
ഗവർണറുമായി സന്ധി ചേരേണ്ട സാഹചര്യം സർക്കാരിന് ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

also read: ഗവർണർ ബിജെപിയുടെ ചട്ടുകം; രാജ്ഭവൻ ആർഎസ്എസ് കേന്ദ്രമായി: എ കെ ബാലൻ

അംഗീകാരമില്ലാത്ത സ്കൂളുകളുടെ വിവരങ്ങൾ എടുക്കുമെന്ന് ഒരു മാസത്തിനകം റിപ്പോർട്ട് കിട്ടുമെന്നും മന്ത്രി പറഞ്ഞു. ഒരു വ്യക്തി സ്വയം തീരുമാനിച്ച് സ്കൂൾ തുടങ്ങുന്ന നില അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. മട്ടാഞ്ചേരി പ്ലേ സ്കൂൾ സംഭവവുമായി ബന്ധപെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News