മാവേലി വർഷത്തിൽ ഒരിക്കൽ വരും, ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത്:  മന്ത്രി വി ശിവൻകുട്ടി

ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത്  എന്ന്  മന്ത്രി വി ശിവൻകുട്ടി. മാവേലി വർഷത്തിൽ ഒരിക്കൽ വരുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷ തരംഗമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇടതുപക്ഷത്തിന്റെ പിന്തുണ വർധിച്ചുവെന്നും അത്യുജ്ജലമായ വിജയം നേടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ 46-ാം ബൂത്തിൽ ആണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

ALSO READ: നിരവധി ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ; പോളിംഗ് വൈകുന്നു

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജനങ്ങൾ വിധി എഴുതും. സംസ്ഥാന സർക്കാരിനെതിരായി ഒരു വികാരവുമില്ല. 18 സീറ്റുകളിലും ജയിച്ചാൽ മുൻ സാഹചര്യം ആവർത്തിക്കും. പന്ന്യൻ രവീന്ദ്രനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയതിനുള്ള മറുപടി ജനങ്ങൾ നൽകും.

പന്ന്യൻ രവീന്ദ്രൻ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചു. തിരുവനന്തപുരത്ത് യു ഡി എഫ് – ബിജെപി പോര് എന്നത് മാധ്യമങ്ങളുടെ അജണ്ടയാണ്. ശശി തരൂരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ ഓഡിറ്റ് ചെയ്തു കഴിഞ്ഞു.ശശി തരൂരിനെ മണ്ഡലത്തിൽ കാണാൻ പോലുമില്ലായിരുന്നു.

ALSO READ: പണവും മദ്യവും കൊടുത്ത് ജയിക്കാമെന്ന വ്യാമോഹം വേണ്ട, ഇടതുമുന്നണിക്ക് അഭിമാന വിജയം ഉണ്ടാകും: വി ജോയ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News