9ാം ക്ലാസുകാരന്‍റെ നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ച് മന്ത്രി വി ശിവൻകുട്ടി

കോട്ടയം പാലായിൽ ഒൻപതാം ക്ലാസുകാരന്റെ നഗ്ന വീഡിയോ ചിത്രീകരിച്ച് സഹപാഠികൾ പ്രചരിപ്പിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം.

പാലായിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒൻപതാം ക്ലാസുകാരന്റെ നഗ്ന വീഡിയോയാണ് സഹപാഠികൾ ബലം പ്രയോഗിച്ച് ചീത്രീകരിച്ചത്. ഏഴുപേർ ചേർന്നായിരുന്നു ഈ ക്രൂരത. പിതാവിൻ്റെ പരാതിയിൽ പാലാ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ; കുറുവാ സംഘത്തെ തേടിയെത്തിയ പൊലീസ് സംഘത്തിന് ഇടുക്കിയിൽ നിന്നും ലഭിച്ചത് തമിഴ്നാട്ടിലെ 2 പിടികിട്ടാപ്പുള്ളികളെ; പ്രതികളെ ഇന്ന് കൈമാറും

ചിത്രീകരിച്ച ദൃശ്യങ്ങൾ പിന്നീട് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ പിതാവ് പാലാ പൊലീസിൽ പരാതി നൽകി. മുൻപും സമാനമായ രീതിയിൽ ദൃശ്യങ്ങൾ ചീത്രീകരിച്ചതായി കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്കൂൾ അധികൃതരും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk