കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കും: മന്ത്രി വി ശിവൻകുട്ടി

കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും എല്ലാവിധ സംരക്ഷണവും ഒരുക്കാൻ ക്രമീകരണങ്ങൾ നടത്തിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ കുട്ടികളെ സുരക്ഷിതമായി സ്‌കൂളുകളിൽ എത്തിക്കാൻ വാഹനസൗകര്യം ഒരുക്കാൻ പോലീസിന് പൊതുജനത്തിന്റെ സഹായം കൂടി ഉണ്ടാവണം എന്ന് മന്ത്രി അഭ്യർത്ഥിച്ചു. കുട്ടികൾ വഴിയിൽ വാഹനത്തിനായി അലയുന്ന സന്ദർഭം ഒരിക്കലും ഉണ്ടായിക്കൂടാ. പരീക്ഷാകേന്ദ്രങ്ങളായ സ്‌കൂളുകൾക്ക് മതിയായ സംരക്ഷണം ഒരുക്കാൻ പോലീസ് അധികാരികൾ ശ്രദ്ധിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.

Also Read: ബിജെപിക്ക് വിലയ്ക്ക് വാങ്ങാനായി ചന്തയിൽ വില്പനയ്ക്ക് വച്ചപോലെയാണ് ഇന്ത്യയിലെ കോൺഗ്രസ് എംപിമാർ; ഗോവിന്ദൻ മാസ്റ്റർ

ഹയർസെക്കണ്ടറി പരീക്ഷകൾ നടക്കുന്ന സമയത്ത് തന്നെ വിദ്യാഭ്യാസ ബന്ദ് നടത്തുന്നത് പരീക്ഷകൾ തടസപ്പെടുത്താനുള്ള കെഎസ്‌യു നീക്കമാണെന്നും ഇന്നലെ മന്ത്രി പറഞ്ഞിരുന്നു. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, പൂക്കോട് വെറ്ററിനറി കോളേജിൽ കഴിഞ്ഞ ദിവസം കെഎസ്‌യുവും എംഎസ്എഫും സംഘടിതമായി പൊലീസിനെ ആക്രമിച്ചു. കല്ലും വടികളും ഉപയോഗിച്ചാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്.

Also Read: വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വീണ്ടും സര്‍വകാല റെക്കോര്‍ഡ്; റെക്കോര്‍ഡ് നേട്ടവുമായി കേരളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News