മടവൂരിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വിയോഗം; അനുശോചിച്ച് മന്ത്രി വി ശിവന്‍കുട്ടി

V Sivankutty

മടവൂര്‍ ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദുവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി. അതീവ ദുഖകരമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

ALSO READ: വേദനിക്കുന്നവരുടെ ഒപ്പം നില്‍ക്കും, അനീതിക്കെതിരെ പോരാടും : അംബികാസുതന്‍ മാങ്ങാട്

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് തലയില്‍ കൂടികയറി ഇറങ്ങിയാണ് ഏഴു വയസുകാരി മരിച്ചത്. പള്ളിക്കല്‍ മടവൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് സംഭവം. മടവൂര്‍ ഗവ: എല്‍പിഎസ് സ്‌കൂള്‍ വാഹനമാണ് അപകടത്തില്‍ പെട്ടത്. മടവൂര്‍ ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും മണികണ്ഠന്‍ ആചാരി ശരണ്യ ദമ്പതികളുടെ മകള്‍ കൃഷ്‌ണേന്ദുവാണ് മരിച്ചത്.

ALSO READ: ‘നവോത്ഥാന കേരളത്തെ കുറിച്ച് ഉൾക്കാഴ്ച നൽകുന്ന പുസ്തകം’; കെ രാധാകൃഷ്ണന്‍ എംപി രചിച്ച ‘ഉയരാം ഒത്തുചേര്‍ന്ന്’ പ്രകാശനം ചെയ്തു

മടവൂര്‍ ചാലില്‍ എന്ന സ്ഥലത്താണ് സംഭവം. സ്‌കൂള്‍ ബസ് ഇറങ്ങി മുന്നോട്ടു നടന്ന പെണ്‍കുട്ടി കാല്‍ തട്ടി റോഡില്‍ വീണു. പെണ്‍കുട്ടി മുന്നില്‍ വീണത് ഡ്രൈവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ബസ് മുന്നോട്ട് എടുത്തതോടെ വിദ്യാര്‍ത്ഥിനി അതിനടിയില്‍ പെടുകയായിരുന്നു. കുട്ടിയുടെ വീടിന്റെ മുന്നില്‍ വെച്ചാണ് സംഭവം ഉണ്ടായത്. കുട്ടിയെ വീട്ടില്‍ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News