‘കേരളം എന്താണെന്ന് നിങ്ങൾക്കറിയില്ല, ആ പരിപ്പ് ഇവിടെ വേവില്ല’; സുദീപ്തോ സെന്നിന് വി.ശിവൻകുട്ടിയുടെ മറുപടി

ഏറെ വിവാദമായ ദ കേരള സ്റ്റോറി സിനിമയുടെ സംവിധായകന് വി.ശിവൻകുട്ടിയുടെ മറുപടി. സംവിധായകൻ വടക്കൻ കേരളത്തെക്കുറിച്ച് പറഞ്ഞ വിദ്വേഷപരാമർശങ്ങൾക്കായിരുന്നു ശിവൻകുട്ടിയുടെ മറുപടി.

‘മിസ്റ്റർ സുദീപ്തോ സെൻ. താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല’ എന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി. ദ കേരള സ്റ്റോറി സിനിമയുടെ അണിയറപ്രവർത്തകരിൽനിന്നും നിരന്തരം കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ വന്നിട്ടുണ്ട്. അതിനിടെയാണ് കേരളത്തെ പ്രാദേശികമായി വിഭജിച്ച് അപമാനിക്കുന്ന തരത്തിലുള്ള പരാമർശം.

വടക്കൻ കേരളം ഭീകരവാദത്തിന്റെ കേന്ദ്രമാണ് എന്നതായിരുന്നു സുദീപ്തോ സെന്നിന്റെ പരാമർശം. ‘കേരളത്തിൽ രണ്ട് തരം സ്ഥലങ്ങളുണ്ട്. കായലും സ്ഥലങ്ങളും നൃത്തവും കളരിപ്പയറ്റും എല്ലാമുള്ള സ്ഥലം ഒന്ന്. മറ്റൊന്ന് വടക്കൻ കേരളമാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി, ദക്ഷിണ കർണാടകയെ ബന്ധിപ്പിക്കുന്ന സ്ഥലം. അവിടം ഭീകര ശൃംഖലയുടെ കേന്ദ്രമാണ്’, എന്നതായിരുന്നു സംവിധായകന്റെ പരാമർശം. ഇതിനോടായിരുന്നു ശിവൻകുട്ടിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News