മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ തന്മയ സോളിനെ പട്ടം ഗവ ഗേൾസ് എച്ച് എസ് എസിലെത്തി ആദരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവാർഡ് പ്രഖ്യാപനം മുതൽ സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്നിരുന്ന തന്മയയുടെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയെന്ന് ഫേസ്ബുക്കിൽ മന്ത്രി കുറിച്ചിരുന്നു. ഇതിന് പിറകെയാണ് സ്‌കൂളിൽ എത്തിത്തന്നെ തന്മയയെ ആദരിക്കാൻ മന്ത്രി തീരുമാനിച്ചത്.
ALSO READ: ബിരേന്‍ സിങിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല, രാജി വെക്കണം; ബൃന്ദ കാരാട്ട്
2022 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയ സോൾ എന്ന പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയിലെ പ്രകടനത്തിനാണ് തന്മയയ്ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. അവാർഡ് ലഭിച്ച സന്തോഷത്തിൽ മറ്റു താരങ്ങളെല്ലാം മാധ്യമങ്ങളിൽ സജീവമായപ്പോൾ തന്മയ മാത്രം ഇതൊന്നുമറിഞ്ഞിരുന്നില്ല.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജിഷ്ണു വിജയനാണ് തന്മയോട് അവാർഡ് ലഭിച്ച വിവരം പറയുന്നതും, വൈറലായ വീഡിയോ പകർത്തുന്നതും. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതറിയാതെ പതിവ് പോലെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന ഞങ്ങളുടെ സ്വന്തം കുഞ്ഞി എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ധാരാളം പേരാണ് പങ്കുവച്ചിരിക്കുന്നത്. പുരസ്‌കാരം ലഭിച്ചെന്ന് പറഞ്ഞപ്പോൾ അത് വിശ്വസിക്കാതെയുള്ള തന്മയയുടെ നിൽപ്പും ഭാവങ്ങളുമാണ് ഈ ദൃശ്യങ്ങളെ മനോഹരമാക്കുന്നത്.
ALSO READ: പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്, ആഘോഷങ്ങളില്ല; മമ്മൂക്ക പ്രതികരിച്ചതിങ്ങനെ
അതേസമയം, പുരസ്കാരം ലഭിച്ച വിവരമറിയാതെ സ്കൂളിൽനിന്ന് വരുന്ന വഴിക്ക് ഇക്കാര്യം അറിയിച്ചപ്പോൾ തന്മയയുടെ പ്രതികരണം കണ്ടപ്പോൾ കണ്ണുനിറഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം മുഖപുസ്തകത്തിൽ കുറിച്ചിരുന്നു. ‘ഈ വീഡിയോ നിങ്ങൾക്കും ഇഷ്ടമാകുമെന്ന് തീർച്ച. സർക്കാർ വിദ്യാലയം ഏറെ അഭിമാനം, തന്മയയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. നേരിൽ കാണാം എന്ന് ഉറപ്പുനൽകി’, മന്ത്രി മുഖപുസ്തകത്തിൽ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here