‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; എൻസിഇആർടി കൊണ്ടുവന്ന മാറ്റങ്ങളെ കേരളം തള്ളിക്കളയുന്നു: മന്ത്രി വി ശിവന്‍കുട്ടി

പാഠപുസ്തകത്തില്‍ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ കൊണ്ടുവരാനുള്ള നീക്കം  ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ് മന്ത്രി വി ശിവന്‍കുട്ടി. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും എൻസിഇആർടി കൊണ്ടുവന്ന മാറ്റങ്ങളെ കേരളം തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാഠ്യ പദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള നീക്കം ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്. കാവി പുതപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഭരണഘടന മൂല്യങ്ങൾ സംബന്ധിച്ച ഭാഗങ്ങൾ, ഇന്ത്യയുടെ ചരിത്രം മുഗൾ രാജവംശം, രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ എന്നിവ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്‌തുവെന്നും ഇക്കൂട്ടര്‍ അക്കാദമിക താത്പര്യങ്ങളെ തീർത്തും അവഗണിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു.
ALSO READ: ഒരു വിഷയത്തിലും ഒരുമിച്ച് നില്‍ക്കാത്തതാണ് കോണ്‍ഗ്രസിന്‍റെ നാശം: കെ സുധാകരന്‍

സങ്കുചിത ലാക്കോടുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. ഒന്നു മുതൽ 10 വരെ കേരളത്തിൽ ഉപയോഗിക്കുന്നത് എസ്‌സിഇആര്‍ടി തയ്യാറാക്കുന്ന പുസ്തകമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര നീക്കം കേരളത്തിനെ കാര്യമായി ബാധിക്കില്ല. ഒന്നു മുതൽ 10 വരെ കേരളത്തിൽ ഉപയോഗിക്കുന്നത് എസ്‌സിഇആര്‍ടി തയ്യാറാക്കുന്ന പുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: കാലത്തിന് തോല്‍പ്പിക്കാനായില്ല പിന്നെയല്ലേ…. വൈറലായ മമ്മൂട്ടി ചിത്രത്തിന് പിന്നിലെ വസ്തുത ഇങ്ങനെ, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News