‘കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരം’;  മന്ത്രി വി ശിവൻകുട്ടി

v sivankutty

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഗ്രാമ നഗര വ്യത്യാസമില്ലാതെ പെൺകുട്ടികളും ആൺകുട്ടികളും കേരളത്തിൽ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ALSO READ; ‘ലീഗിന് സ്വർണക്കടത്തിൽ ഭയക്കാൻ ഒരുപാടുണ്ട്, എം കെ മുനീർ ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ’: എം വി ഗോവിന്ദൻ മാസ്റ്റർ

ശാരീരിക പരിമിതികൾ മൂലമാണ് അവശേഷിക്കുന്ന വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്താത്തത്. ഇവർക്ക് വീടുകളിൽ ചെന്ന് വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മികവിൽ കേരളത്തെ എത്തിച്ച അധ്യാപക സമൂഹത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നു.

ALSO READ; ‘ലീഗിന് സ്വർണക്കടത്തിൽ ഭയക്കാൻ ഒരുപാടുണ്ട്, എം കെ മുനീർ ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ’: എം വി ഗോവിന്ദൻ മാസ്റ്റർ

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ എല്ലാ മാതാപിതാക്കളും മക്കളെ സ്‌കൂളിൽ അയച്ചു പഠിപ്പിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നൂ എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ മേഖലയുടെ മികവിന് താങ്ങായുള്ളത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കൂടിയാണ്. അവരെ അഭിനന്ദിക്കുന്നതായും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News