വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാന്‍ വ്യാജ പ്രചാരണം, പരാതി നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി  ലാപ്ടോപ്പ്  ലഭിക്കുമെന്നും അതിനായി കൊടുത്തിരിക്കുന്ന ലിങ്കില്‍ കയറി രെജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങളും  സന്ദേശത്തില്‍ ഉപയോഗിച്ചിരിന്നു. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചിരിക്കുകയാണ് മന്ത്രി വി.ശിവന്‍കുട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപം:

ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക.
പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ പൊലീസിൽ പരാതി നൽകും- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News