നിരവധി സംസ്ഥാന,ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി; തിരുവനന്തപുരം നഗരസഭാ ഭരണസമിതി ചുമതലയേറ്റിട്ട് നാല് വർഷം

തിരുവനന്തപുരം നഗരസഭാ ഭരണസമിതി ചുമതലയേറ്റ് നാല് വർഷം പൂർത്തിയാവുകയാണ്. മികവാർന്ന പ്രവർത്തനങ്ങളുടെ ഫലമായി നിരവധി സംസ്ഥാന,ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളും നഗരസഭയ്ക്ക് ലഭിക്കുകയുണ്ടായി എന്ന് മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

also read: പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തി; സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അടിസ്ഥാന വിദ്യാഭ്യാസ രംഗത്തും ഉണർവ് പകരുന്ന തരത്തിലാണ് നഗരസഭ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് എന്നും മന്ത്രി കുറിച്ചു. അങ്കണവാടികൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന വിദ്യാഭ്യാസ,ആരോഗ്യ, ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആറ്റുകാൽ വാർഡിൽ തേരകത്ത് സ്ഥാപിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തത്തിന്റെ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചു.

മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്

തിരുവനന്തപുരം നഗരസഭാ ഭരണസമിതി ചുമതലയേറ്റ് നാല് വർഷം പൂർത്തിയാവുകയാണ്. മികവാർന്ന പ്രവർത്തനങ്ങളുടെ ഫലമായി നിരവധി സംസ്ഥാന,ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളും നഗരസഭയ്ക്ക് ലഭിക്കുകയുണ്ടായി. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അടിസ്ഥാന വിദ്യാഭ്യാസരംഗത്തും ഉണർവ് പകരുന്ന തരത്തിലാണ് നഗരസഭ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. അങ്കണവാടികൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന വിദ്യാഭ്യാസ,ആരോഗ്യ, ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആറ്റുകാൽ വാർഡിൽ തേരകത്ത് സ്ഥാപിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News