അഞ്ചാം ക്ലാസ്സുകാരി അലീന ജെ ബി എഴുതിയ, ആറാം ക്ലാസ്സുകാരി ജ്യുവൽ എസ് ജോൺ ചിത്ര രചന നിർവഹിച്ച ‘Raya’s Plant’ എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളിൽ ഇംഗ്ലിഷ് പ്രാവിണ്യം വർധിപ്പിക്കാനായി പൊതുവിദ്യാഭ്യാസവകുപ്പ് ഇ ക്യൂബ് ഇംഗ്ലിഷ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
ഇ പദ്ധതിയുടെ ഭാഗമായി ഇ ലാംഗ്വേജ് ലാബ് പ്രവർത്തനങ്ങളും വിക്ടേഴ്സ് ചാനലിൽ വരുന്ന ‘ഇ ക്യൂബ് സ്റ്റോറീസ് ‘ എന്ന പ്രോഗ്രാമും കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലൂർദ്ദിപുരം സെൻറ് ഹെലൻസ് ഹൈസ്‌കൂളിലെ അലീന ജെ ബി കഴിഞ്ഞവർഷം നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ഇംഗ്ലിഷ് കഥ എഴുതി.
ഈ കഥ ഇ ക്യൂബ് സ്റ്റോറീസ് പ്രോഗ്രാമിലും കാണിച്ചിരുന്നു. അലീനക്ക് ഈ കഥ പുസ്തകരൂപത്തിലാക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. പുസ്തകമായപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് പുസ്തകത്തിന്റെ ആദ്യകോപ്പി നൽകണമെന്ന് കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചു. ആഗ്രഹം അറിഞ്ഞ ഉടൻ തന്നെ മന്ത്രി ഇവരെ കാണാൻ തയ്യാറാവുകയും പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങുകയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here