രഞ്ജിത്തിനെതിരായ ആരോപണം; കുറ്റം ചെയ്താൽ എത്ര ഉന്നതൻ ആയാലും നടപടി ഉണ്ടാകും: മന്ത്രി ശിവൻകുട്ടി

v sivankutty

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി വ്യക്തമാക്കിയ സംസ്ഥാന സർക്കാരിന്റെ നിലപാട് തന്നെയാണ് തൻ്റെയുമെന്നും മന്ത്രി ശിവൻകുട്ടി. തൊഴിൽപരമായി മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സിനിമ രംഗത്ത് ട്രേഡ് യൂണിയൻ ഉണ്ടെന്ന് കരുതുന്നില്ല. തൊഴിൽ പ്രശ്നം റിപ്പോർട്ട് ചെയ്താൽ നടപടി എടുക്കും.അതിനുള്ള സംവിധാനങ്ങൾ നമുക്കുണ്ട്.റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പരാതി ലഭിച്ചാൽ നടപടി ഉണ്ടാകും. ഏത് തൊഴിലിടത്തും മനുഷ്യത്വപരമായ സൗകര്യങ്ങൾ ആവശ്യമാണ്.
അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരാതി ലഭിച്ചാൽ നടപടി ഉണ്ടാകും.
രഞ്ജിത് വിഷയത്തിലും മന്ത്രി പ്രതികരണം അറിയിച്ചു. കുറ്റം ചെയ്താൽ എത്ര ഉന്നതൻ ആയാലും നടപടി ഉണ്ടാകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

ALSO READ: രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ആരോപണം: കുറ്റം തെളിഞ്ഞാൽ നടപടി ഉറപ്പെന്ന് മന്ത്രി സജി ചെറിയാൻ

അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്നെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം തെളിഞ്ഞാൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News