സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസിന് നിരക്കാത്തത് : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത്തരം പ്രതിഷേധ പ്രകടനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മാറ്റി നിർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. കലോത്സവ മാനുവൽ അനുസരിച്ച് പെരുമാറാൻ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. 

കലോത്സവത്തിന് അഴിമതി എന്നാരോപിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡിഡിഇ ഓഫീസിനു മുന്നിൽ വിദ്യാർത്ഥികളുടെ പരസ്യ പ്രതിഷേധം ഉണ്ടായിരുന്നു. ഇത്തരം പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ ആരോഗ്യകരമായ അന്തരീക്ഷത്തിനാണ് വിഘാതം സൃഷ്ടിക്കുന്നത്. കലോത്സവത്തിന്റെ വിധി നിർണ്ണയവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സ്‌കൂൾതലം മുതൽതന്നെ അപ്പീൽ നൽകുന്നതിന് അവസരം നൽകിയിട്ടുണ്ട്. ഇത്രയും സൗകര്യങ്ങൾ ഉണ്ടായിരിക്കെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് തന്നെ നിരക്കാത്തതാണെന്നും കലോത്സവ മാനുവൽ അനുസരിച്ച് പെരുമാറാൻ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. 

also read: ജനങ്ങൾക്കിടയിൽ പാർട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള മനോരമയുടെ ശ്രമങ്ങൾ വിലപ്പോവില്ല

ഇത്തരം പ്രവർത്തനങ്ങൾ വീണ്ടും ആവർത്തിച്ചാൽ മറ്റു കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് വച്ചാണ് അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം നടത്തുന്നത്. കലോത്സവത്തോട് അനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് ഒരു എക്‌സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News