സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത് വിജയം കൈവരിച്ചു വരികയാണ്: മന്ത്രി വി ശിവൻകുട്ടി

V SIVANKUTTY

സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത് സംസ്ഥാനത്താകെ വിജയം കൈവരിച്ചു വരികയാണെന്ന് മന്ത്രി വി ശിവൻകുട്ടി. അദാലത്തിലൂടെ വളരെ അധികം ആളുകൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞു. പുതുതായി ലഭിച്ച അപേക്ഷകളിൽ മറുപടി നൽകി തീർപ്പാക്കാൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പഞ്ചായത്ത് തലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങൾ വരെ അദാലത്തിലെത്തിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി നിർദേശിച്ചു. ഡിസംബർ 9 മുതൽ 17 വരെ തിരുവനന്തപുരത്ത് വിവിധ താലൂക്കുകളിൽ നടന്ന അദാലത്തിൽ ഓൺലൈൻ മുഖേന ആകെ 4,589 അപേക്ഷകളാണ് ലഭിച്ചത്. അതിൽ നടപടികൾ പൂർത്തീകരിച്ച 3,010 അപേക്ഷകൾ അദാലത്തിലേയ്ക്ക് പരിഗണിച്ചു. തിരുവനന്തപുരം താലൂക്ക് അദാലത്തിൽ ലഭിച്ച 1235 ഓൺലൈൻ അപേക്ഷകളിൽ 556 അപേക്ഷകൾ പരിഗണിച്ചു. അദാലത്ത് നടന്ന വേദിയിൽ 379 അപേക്ഷകളും പുതുതായി ലഭിച്ചു.

നെയ്യാറ്റിൻകരയിൽ ഓൺലൈൻ മുഖേന 743 അപേക്ഷകളാണ് ലഭിച്ചിരുന്നത്. അതിൽ 415 അപേക്ഷകൾ പരിഗണിച്ചിട്ടുണ്ട്. അദാലത്ത് വേദിയിൽ 962 അപേക്ഷകൾ പുതുതായി ലഭിച്ചു. നെടുമങ്ങാട് അദാലത്തിൽ ലഭിച്ച 1216 അപേക്ഷകളിൽ 1026 അപേക്ഷകൾ പരിഗണിച്ചു. വേദിയിൽ 968 പുതിയ അപേക്ഷകൾ ലഭിച്ചു. ചിറയിൻകീഴ് താലൂക്കിൽ 452 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 246 അപേക്ഷകൾ പരിഗണിച്ചു. വേദിയിൽ 275 അപേക്ഷകളും പുതുതായി ലഭിച്ചു. വർക്കല താലൂക്കിൽ ഓൺലൈനിൽ 533 ഉം വേദിയിൽ 526 അപേക്ഷകളുമാണ് ലഭിച്ചത്. അതിൽ 439 എണ്ണം പരിഗണിച്ചു. കാട്ടാക്കടയിലെ 410 അപേക്ഷകളിൽ 328 എണ്ണം പരിഗണിച്ചു. അദാലത്ത് വേദിയിൽ 604 അപേക്ഷകളാണ് പുതുതായി ലഭിച്ചത്. അതേസമയം പഞ്ചായത്ത് തലത്തിൽ തീർപ്പാക്കേണ്ട വിഷയങ്ങൾ പോലും അദാലത്തിൽ എത്തിയതിനാൽ  ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി നിർദ്ദേശിച്ചു. 

also read: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസിന് നിരക്കാത്തത് : മന്ത്രി വി ശിവൻകുട്ടി

പരാതി പരിഹാര അദാലത്തിലൂടെ വളരെ അധികം ആളുകൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞുവെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ആവശ്യങ്ങളാണ് പരാതിയിൽ ലഭിച്ചത്. അത് ഗൗരവതരമായി കണ്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News