സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് അനാവശ്യ ചർച്ചകൾ വേണ്ടെന്നും വിവാദങ്ങൾ ഒഴിവാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി

Minister V Sivankutty

സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട് അനാവശ്യ ചർച്ചകൾ വേണ്ടെന്നും വിവാദങ്ങൾ ഒഴിവാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിന്റെ അവതരണ ഗാനത്തിന് പ്രമുഖനടി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാമർശം പിൻവലിക്കുന്നതായും മന്ത്രി പറഞ്ഞു. നൃത്തം ചിട്ടപ്പെടുത്താൻ ഉചിതമായ ആളെ ഉടൻ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി

കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് നടന്ന പരിപാടിയിലാണ് കലോത്സവത്തിൻ്റെ സ്വാഗതഗാനത്തിൻ്റെ നൃത്തം ചിട്ടപ്പെടുത്താൻ ഒരു പ്രമുഖ നടിയെ സമീപിച്ചെന്നും, അവർ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്.
കലോത്സവത്തിലൂടെ വന്ന താരമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു.

also read; കരുതലും കൈത്താങ്ങും: 50 ശതമാനത്തിൽ അധികം പരാതികൾക്ക് പരിഹാരം കണ്ടെന്ന് മന്ത്രി വീണാ ജോർജ്

യുവജനോത്സവം അടുത്തിരിക്കെ കുട്ടികളെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള വിവാദങ്ങൾ വേണ്ടെന്നും തൻ്റെ പ്രസ്ഥാവന പിൻവലിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അനാവശ്യ ചർച്ചകളും വിവാദങ്ങളും ഒഴിവാക്കണമെന്നും മന്ത്രി.

കലോത്സവങ്ങൾ ശ്രദ്ധിക്കപ്പെടുന്നതിനായി സെലിബ്രിറ്റികളെ കൊണ്ടു വരാറുണ്ടെന്നും കഴഞ്ഞവർഷം എത്തിയ മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ നൃത്തം ചിട്ടപ്പെടുത്താൻ ആരെയും ഏർപ്പെടുത്തിയിട്ടില്ലെന്നും വൈകാതെ ഉചിതമായ ആളെ ഏൽപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനുവരി 4 മുതൽ 8 വരെയാണ് സംസ്ഥാന കലോത്സവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News