എന്തൊക്കെ പുകിലായിരുന്നു; റോഡ് അപകടങ്ങളുടെ കണക്കുകൾ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ച് രണ്ടു മാസം പിന്നിടുമ്പോള്‍ റോഡ് അപകടങ്ങളിലും മരണങ്ങളിലുമുണ്ടായ കുറവിന്റെ കണക്കുകള്‍ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്കിലൂടെ മന്ത്രി എ ഐ ക്യാമറ വരുന്നതിനു മുൻപുള്ള വർഷത്തെ അപേക്ഷിച്ച് അപകടങ്ങളിൽ വന്ന കുറവുകളുടെ കണക്കുകൾ പങ്കുവെച്ചു.

also read: അസമിൽ ജാപ്പനീസ് എൻസഫലൈറ്റിസ് രോഗം ബാധിച്ച് 11 പേർ മരിച്ചു; 254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
2022 -2023 വർഷങ്ങളിലെ അപകടങ്ങളുടെ കുറവാണ് പങ്കുവെച്ചിരിക്കുന്നത്
എഐ ക്യാമറ സ്ഥാപിച്ച് 2022 ജൂലൈ മാസത്തില്‍ 3,316 റോഡ് അപകടങ്ങളില്‍ 313 പേര്‍ മരിക്കുകയും 3,992 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം എഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം രണ്ടാം മാസമായ ജൂലൈയില്‍ 1,201 റോഡപകടങ്ങളില്‍ 67 പേര്‍ മരിക്കുകയും 1,329 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു എന്നാണ് മന്ത്രി കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

also read: ജാർഖണ്ഡിൽ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞു; മൂന്ന് യാത്രക്കാർ മരിച്ചു, 15 പേർക്ക് പരുക്ക്

എഐ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ ഉയർന്ന വിമര്‍ശനങ്ങളേയും മന്ത്രി പരിഹസിച്ചു. ‘എന്തൊക്കെ പുകിലായിരുന്നു’ എന്നാണ് അപകടങ്ങളുടെ കണക്കുകള്‍ കാണിച്ച മന്ത്രി പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News