‘ദേശീയ വിദ്യാഭ്യാസനയം 2020’ ഫെഡറലിസത്തിന്‍റെ അന്തസത്ത മാനിക്കാതെ അടിച്ചേൽപ്പിക്കാൻ കേന്ദ്ര ശ്രമം: മന്ത്രി വി ശിവൻകുട്ടി

കേന്ദ്രനയത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്ര സർക്കാർ കടന്നുകയറുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ സ്‌കൂൾ കേരളത്തിൽ നടപ്പാക്കുന്നതിന്‌ സമഗ്ര ശിക്ഷാ പദ്ധതിയെ കേന്ദ്രം ഉപകരണമാക്കുന്നുവെന്നും, പദ്ധതിയിൽ തത്‌ക്കാലം ഒപ്പിടേണ്ടന്ന്‌ മന്ത്രിസഭായോഗം തീരുമാനിച്ചതായും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി. ‘ദേശീയ വിദ്യാഭ്യാസനയം 2020’ ഫെഡറലിസത്തിന്റെ അന്തസത്ത മാനിക്കാതെ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മാതൃകാ വിദ്യാലയങ്ങളായാണ് പിഎം ശ്രീ സ്‌കൂളുകളെ കാണുന്നതെന്നും, ഈ പദ്ധതി അംഗീകരിച്ച് അതിന്റെ എംഒയുവിൽ ഒപ്പിട്ടില്ലെങ്കിൽ സമഗ്ര ശിക്ഷാ കേരളയ്‌ക്ക്‌ പണം നൽകില്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ALSO READ; ബിജെപി ‘കോർ’ കമ്മിറ്റി യോഗം ‘പോർ’ കമ്മിറ്റിയായി, ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും കെ സുരേന്ദ്രന് ഒഴിഞ്ഞു മാറാനാകില്ലെന്ന് ഒരു വിഭാഗം നേതാക്കൾ

കഴിഞ്ഞ വർഷത്തെ രണ്ടു ഗഡുക്കളും ഈ സാമ്പത്തിക വർഷത്തെ കേന്ദ്രവിഹിതവും നൽകിയിട്ടില്ല. കേന്ദ്രം വെട്ടിമാറ്റിയ ഭാഗങ്ങൾ പ്രത്യേകം പുസ്തകങ്ങളാക്കി പഠനത്തിന് നൽകിയ സാംസ്‌ഥാന സർക്കാർ നിലപാടിന് ഒപ്പമാണ് കേരള ജനത നിന്നത്. ദേശീയനയം വഴി അടിച്ചേൽപ്പിക്കുന്ന പലതും വിദ്യാഭ്യാസ വിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News