സ്ഥിരവരുമാനക്കാരുടെ എണ്ണത്തിൽ കേരളം മുന്നിലെത്താനുള്ള കാരണം മികച്ച തൊഴിൽ അന്തരീക്ഷം: മന്ത്രി വി ശിവൻകുട്ടി

v sivankutty

സ്ഥിരവരുമാനമുള്ള ജോലിക്കാരുടെ എണ്ണത്തിൽ കേരളം മുന്നിലെത്താനുള്ള കാരണം സംസ്ഥാനത്ത് നിലനിൽക്കുന്ന മികച്ച തൊഴിൽ അന്തരീക്ഷമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ചിന്റെ പഠനത്തിലാണ് സംസ്ഥാനം ഇക്കാര്യത്തിൽ കൂടുതൽ വളർച്ച കൈവരിച്ചതായി കണ്ടെത്തിയത്. മറ്റു പ്രധാന സംസ്ഥാനങ്ങളിൽവച്ച് തൊഴിൽമേഖലയിൽ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കേരളമെന്നും പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്. തൊഴിൽ മേഖലയിലെ തർക്കങ്ങൾ കേരളത്തിൽ തുലോം കുറവാണ്. തർക്കങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ലേബർ ഓഫീസർമാർ ഇക്കാര്യത്തിൽ ഇടപെട്ട് രമ്യമായ പരിഹാരങ്ങൾ കാണുന്നുണ്ട്.

ALSO READ; ഗാർഹിക പീഡന പരാതിയെത്തുടർന്ന് സിപിഐഎം പുറത്താക്കിയ വ്യക്തി ബിജെപിയിൽ ചേർന്നു

രാജ്യത്ത് തന്നെ പൊതുമേഖലാ നിയമനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനവും കേരളമാണ്. കൂടുതൽ വ്യവസായ സൗഹൃദവും തൊഴിൽ സൗഹൃദവുമായ സംസ്ഥാനം ആയിരിക്കുകയാണ് കേരളം. ഇത് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമായി. രാജ്യത്ത് തൊഴിൽക്ഷാമം രൂക്ഷമാകുമ്പോഴാണ് തൊഴിൽ മേഖലയിലെ കേരളത്തിന്റെ ഈ മുന്നേറ്റം എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News