കുട്ടികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക്; നടപടികൾ തുടരുന്നു: മന്ത്രി വി ശിവൻകുട്ടി

v sivankutty

കുട്ടികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. നടപടികൾ തുടരുന്നതായി മന്ത്രി പറഞ്ഞു. പത്രവായന, പുസ്തകവായന എന്നിവ വിലയിരുത്തി ആയിരിക്കും മാർക്കുകൾ നിശ്ചയിക്കുക, നിയമസഭ പുസ്തകോത്സവ സമാപന വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

അതേസമയം ലോക പുസ്തക തലസ്ഥാനമായി തിരുവനന്തപുരത്തെ പരിഗണിക്കാൻ യുനെസ്കോയ്ക്ക് അപേക്ഷ നൽകും. മുഖ്യമന്ത്രിയാണ് ഉദ്ഘാടന സമ്മേളനത്തിൽ ഈ നിർദ്ദേശം വച്ചത്. ഈ നിർദ്ദേശം പൂർണമായി അംഗീകരിക്കുന്നു എന്നും സ്പീക്കർ പറഞ്ഞു. പുസ്തകോത്സവം വൻ വിജയമായി മാറി, ഇന്ത്യയിലെ ഒരു നിയമസഭയ്ക്കും നടത്താൻ കഴിയാത്ത നേട്ടം രാജ്യത്ത് നടക്കുന്ന ഫാസിസത്തിന് എതിരെയുള്ള ചെറുത്തുനിൽപ്പാണ് ഈ പുസ്തകോത്സവം എന്നും മുഖ്യമന്ത്രി പറഞ്ഞു.

also read: ‘ചരിത്രത്തെ വളച്ചൊടിക്കുന്ന കാലഘട്ടം, മഹാത്മാഗാന്ധി മരണപ്പെട്ടുവെന്ന് പത്രങ്ങൾ തന്നെ പറയുന്നു’: പ്രകാശ്‌ രാജ്

അതേസമയം പുസ്തകോത്സവത്തെ അഭിനന്ദിച്ച് പി സി വിഷ്ണുനാഥ് എം എൽ എ.
നിയമസഭയെ പുസ്തകോത്സവം കൂടുതൽ ജനകീയമാക്കി എന്നും കുട്ടികളുടെ പങ്കാളിത്തം ഇതിൽ പ്രധാനമാണ്,വൈവിധ്യങ്ങളുടെ ആഘോഷമായി പുസ്തകോത്സവം മാറി എന്നും പി സി വിഷ്ണുനാഥ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News