ആമഴയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം; റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

V Sivankutty

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി. മരിച്ച ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് വി ശിവൻകുട്ടി കത്തയച്ചു. റെയില്‍വേയുടെ അധീനതയിലുള്ള ഭൂമിയിലാണ് അപകടം ഉണ്ടായതെന്ന് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എവിടെ നടന്നതായാലും ഇനി ആവര്‍ത്തിക്കാന്‍ പാടില്ലാത്ത സംഭവം. അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്നതിന് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് തീവ്രമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പൂര്‍ണമായി പരിഹരിച്ചിട്ടില്ലെങ്കിലും നല്ല നേട്ടം ഉണ്ടായിട്ടുണ്ട്.

Also Read: മോഷണക്കുറ്റം ആരോപിച്ച് 12 വയസുകാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മര്‍ദനം; സംഭവം ബിഹാറില്‍

അതിനിടയിലാണ് ഇത്തരം ഒരു ദുരന്തം. തുടക്കം മുതല്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് മറ്റു പലര്‍ക്കും വ്യഗ്രത. ഇല്ലാത്ത ഉത്തരവാദിത്വം കൂടി സര്‍ക്കാരിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നു. റെയില്‍വേയുടെ ഭൂമിയില്‍ കോര്‍പ്പറേഷനോ സര്‍ക്കാറിനോ നേരിട്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല. മാലിന്യ നീക്കം ഉള്‍പ്പെടെ ഒന്നും സാധിക്കില്ല. മാലിന്യ സംസ്‌കരണം റെയില്‍വേയുടെ ഉത്തരമാണെന്ന് റെയില്‍വേ തന്നെ അംഗീകരിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു.

Also Read: ഐ എ എസ് ഓഫീസർമാരുടെ സ്ഥലം മാറ്റം; ഡോ. ശ്രീറാം വി ഐഎഎസ് ധനകാര്യ ഡിപ്പാർട്ട്‌മെൻ്റിലെ ജോയിൻ്റ് സെക്രട്ടറി & സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News