വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ കപ്പലിന്റെ വരവിനെ കുറിച്ചുള്ള സന്തോഷം ഇതിനോടകം ഫേസ്ബുക്കിലും മറ്റും കുറിപ്പുകളായും ഫോട്ടോകളായും പങ്കുവെച്ചു.
മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പിലെ തലകെട്ടാണ്
വ്യത്യസ്‍തമാകുന്നത്. ‘ദേ കുറ്റിയെന്നല്ല, ദേ കപ്പലെന്നാ പറയുന്നേ. നാളത്തെ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ഗംഭീര’മാണെന്ന് വീഡിയോ പങ്കുവച്ച് മന്ത്രി ശിവന്‍കുട്ടി കുറിച്ചത്.
നാളെ വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ വിഴിഞ്ഞത്തെ ആദ്യ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശിയാണ് സ്വീകരിക്കുന്നത്. കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യ അതിഥി ആയിരിക്കും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശി തരൂര്‍ എം പി, എം വിന്‍സെന്റ് എം എല്‍ എ, മേയര്‍ ആര്യ രാജേന്ദ്രന്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവരും പങ്കെടുക്കും. സംസ്ഥാനത്തെ മറ്റു മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങിനെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here