എൽ കെ അദ്വാനിക്ക് പിന്നാലെ നരസിംഹ റാവുവിനും ഭാരത് രത്ന പുരസ്‍കാരം നൽകിയതിനെ പരോക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. മന്ത്രി ശിവൻകുട്ടി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വിമർശനം.’പൊളിച്ചോർക്ക് കൊടുക്കാമെങ്കിൽ പൊളിക്കാൻ കൂട്ടുനിന്നവർക്കും കൊടുക്കണ്ടേ എന്നാണ് അവരുടെ ഒരു ഇത്’ എന്ന കുറിപ്പാണ് മന്ത്രി പങ്കുവെച്ചത്.
മൂന്നു പേർക്ക് കൂടി ഭാരത് രത്ന ബഹുമതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി ശിവൻകുട്ടിയുടെ പോസ്റ്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഭാരത് രത്ന അവാർഡുകൾ പ്രഖ്യാപിച്ചത് എന്ന വിമർശനം പൊതുവിൽ ഉയരുന്നുണ്ട്. ബാബരിമസ്ജിദ് തകർത്ത സംഭവത്തിൽ നരസിംഹ റാവുവിന്റെ പങ്കുകൂടി സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ വിമർശനം.
മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്
പൊളിച്ചോർക്ക് കൊടുക്കാമെങ്കിൽ പൊളിക്കാൻ കൂട്ടുനിന്നവർക്കും കൊടുക്കണ്ടേ എന്നാണ് അവരുടെ ഒരു ഇത്..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here