ഒന്നാം ക്ലാസുകൾ ഒന്നാന്തരമായി മാറുന്നു, സർഗാത്മകമായ പഠന പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നതിൻ്റെ ഫലമാണ് ഈ ഉണർവ്: മന്ത്രി വി ശിവൻകുട്ടി

ഒന്നാം ക്ലാസുകൾ ഒന്നാന്തരമായി മാറുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസിൽ സജീവമായതും സർഗാത്മകവുമായ പഠന പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നതിൻ്റെ ഫലമാണ് ഈ ഉണർവ് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഒന്നാം ക്ലാസിലെ ഈ മുന്നേറ്റത്തിൻ്റെ സൂഷ്മവും വിശദവുമായ നേർസാക്ഷ്യങ്ങളുൾക്കൊള്ളുന്നതാണ് ‘ഒന്നാന്തരം മലയാളം ‘എന്ന ഈ രേഖ. പൊതുവിദ്യാലയ മികവിനായുള്ള ഭാവി പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ ‘ഒന്നാന്തരം മലയാള’ത്തിന് കഴിയുമെന്നതിൽ ഏറെ സന്തോഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.സ്വതന്ത്രമായും സ്വാഭാവികമായും പഠിച്ചു മുന്നേറുന്നതിനുള്ള സാഹചര്യം നമ്മുടെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് ലഭ്യമാണ് എന്നും മന്ത്രി വ്യക്തമാക്കി .

ALSO READ: ദില്ലി മദ്യനയ അഴിമതി കേസ്; കവിതയുടെ അറസ്റ്റിനെതിരെ കെടി റാമറാവു

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. അവർ നന്നായി പഠിക്കുകയും വളരുകയും ചെയ്യുന്നത് ഏറെ താൽപ്പര്യത്തോടെയും കൗതുകത്തോടെയുമാണ് നോക്കിക്കാണുന്നത്. അവർക്ക് സ്വതന്ത്രമായും സ്വാഭാവികമായും പഠിച്ചു മുന്നേറുന്നതിനുള്ള സാഹചര്യം നമ്മുടെ പൊതു വിളാലയങ്ങളിൽ ഇന്ന് ലഭ്യമാണ്. അതിൻ്റെ ഭാഗമായി ഒന്നാം ക്ലാസ് പിന്നിടുമ്പോഴേക്കും കുട്ടികൾ വായിക്കാനും എഴുതാനും കഴിവുള്ളവരായി മാറുകയും ഒന്നാം ക്ലാസുകൾ ഒന്നാന്തരമായി മാറുകയും ചെയ്യുന്നു. ഒന്നാം ക്ലാസിൽ സജീവമായതും സർഗാത്മകവുമായ പഠന പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നതിൻ്റെ ഫലമാണ് ഈ ഉണർവ് . ഒന്നാം ക്ലാസിലെ ഈ മുന്നേറ്റത്തിൻ്റെ സൂഷ്മവും വിശദവുമായ നേർസാക്ഷ്യങ്ങളുൾക്കൊള്ളുന്നതാണ്
‘ഒന്നാന്തരം മലയാളം ‘എന്ന ഈ രേഖ. പൊതുവിദ്യാലയ മികവിനായുള്ള ഭാവി പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ ‘ഒന്നാന്തരം മലയാള’ത്തിന് കഴിയുമെന്നതിൽ ഏറെ സന്തോഷിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News