105 ആം വയസിൽ തന്റെ ആഗ്രഹം സഫലീകരിച്ച് കുഞ്ഞിപ്പെണ്ണ് അമ്മ

സാക്ഷരതാ പരീക്ഷ എഴുതുവാൻ തയാറെടുത്ത് 105 വയസ്സുകാരി. മലപ്പുറം കൊളത്തൂരിൽ 105 വയസ്സുകാരി കുഞ്ഞിപ്പെണ്ണ് അമ്മയാണ് തന്റെ ആഗ്രഹം സഫലീകരിക്കുന്നത്. മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് കുഞ്ഞിപ്പെണ്ണ് അമ്മ പരീക്ഷ എഴുതുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ വയസ്സിലും പഠിക്കാനും പരീക്ഷ എഴുതാനും തയ്യാറായ അമ്മ ഏവർക്കും ഒരു പ്രചോദനമാണ് എന്നും മന്ത്രി കുറിച്ചു.കുഞ്ഞിപ്പെണ്ണ് അമ്മക്ക് മന്ത്രി ആശംസകളും അറിയിച്ചു.

ALSO READ: കുടകിൽ മലയാളി കുടുംബം മരിച്ച നിലയിൽ; മകളെ കൊന്ന് ജീവനൊടുക്കിയെന്ന് നിഗമനം

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

മലപ്പുറം കൊളത്തൂരിൽ 105 വയസ്സുകാരി കുഞ്ഞിപ്പെണ്ണ് അമ്മ ഇന്ന് വലിയൊരു ആഗ്രഹം സഫലീകരിക്കുന്നു. പാങ്ങ് എ എം എൽ പി സ്കൂളിൽ കുഞ്ഞിപ്പെണ്ണ് അമ്മ ഇന്ന് സാക്ഷരതാ പരീക്ഷ എഴുതും.
ഈ വയസ്സിലും പഠിക്കാനും പരീക്ഷ എഴുതാനും തയ്യാറായ അമ്മ ഏവർക്കും ഒരു പ്രചോദനമാണ്.
അമ്മയ്ക്ക് എല്ലാ വിധ ആശംസകളും..
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News