കേരളത്തിൽ ചൂട് കൂടി വരുന്ന അവസരത്തിൽ ക്ലാസ് സമയത്ത് കുട്ടികൾക്ക് കൃത്യമായ അളവിൽ കുടിക്കുവാനായി വാട്ടർ ബെൽ സംവിധാനം കൊണ്ടുവരുന്നു. മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷ ആരംഭിക്കുന്ന സാഹചര്യങ്ങൾ കൂടിയാണിത് .രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും ബെൽ മുഴക്കി അഞ്ച് മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വരാൻ പോകുന്നത് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
ALSO READ: ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചു; 2024ലെ രണ്ടാമത്തെ വിജയകരമായ വിക്ഷേപണം
മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്
കേരളത്തിൽ ചൂട് കൂടി വരികയാണ്.
ഈ സാഹചര്യത്തിൽ ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ അളവിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പരീക്ഷ ആരംഭിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. അതിനാൽ വാട്ടർ ബെൽ സംവിധാനം കൊണ്ടു വരികയാണ്.
രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും ബെൽ മുഴക്കി അഞ്ച് മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വരാൻ പോകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here