ഒടുവിൽ ‘ഞാനും പെട്ടു’വെന്ന് മന്ത്രി വി ശിവൻകുട്ടി, തക്ക സമയത്ത് ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ടെന്ന് ടൊവിനോ; വീഡിയോ വൈറൽ

കലോത്സവ സമാപന സമ്മേളനത്തിൽ വേദിയിൽ നടന്ന രസകരമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഇടക്ക് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ കൈകിട്ടാ വീഡിയോ ആണ് ഇപ്പോൾ മന്ത്രി വി ശിവൻകുട്ടിക്കും ഉണ്ടായിരിക്കുന്നത്.

കലോത്സവ സമാപന വേദിയിൽ ടൊവിനോയ്ക്ക് സമീപമാണ് മന്ത്രി ഇരുന്നത്. ആസിഫ് അലിക്ക് കൈ കൊടുക്കാനായി മന്ത്രി വി ശിവൻകുട്ടി കൈ നീട്ടിയെങ്കിലും താരം അത് കണ്ടില്ല . ആസിഫ് ടൊവിനോയ്ക്ക് അടുത്തുള്ള സീറ്റിൽ ഇരിക്കുകയും ചെയ്തു. പിന്നീട് നടൻ ടൊവിനോ ആണ് ആസിഫിന്റെ ശ്രദ്ധയിലേക്ക് കാണിച്ച് വീണ്ടും കൈകൊടുത്തത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതേസമയം മന്ത്രി ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് ‘ഞാനും പെട്ടു’ എന്നാണ് കുറിച്ചിരിക്കുകയാണ്.

also read: ബ്ലോക്ക്ബസ്റ്റര്‍ ത്രില്ലര്‍, നാലു ദിനം കൊണ്ട് നല്ലുഗ്രന്‍ കളക്ഷന്‍; ഐഡന്റിറ്റി അടിപൊളിയാണ്!

രസകരമായ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. ബേസിൽ ജോസഫും ടൊവിനോയും ഉൾപ്പടെയുള്ളവർ ക മന്റുകളുമായി എത്തിയിട്ടുണ്ട്.’പക്ഷെ തക്ക സമയത്ത് ഞാൻ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്’ എന്നായിരുന്നു ടൊവിനോ കമന്റ് പങ്കുവെച്ചത്. ‘വെൽക്കം സർ വെൽക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം’ എന്നാണ് ബേസിൽ കുറിച്ചത്. മുന്നേ കൈകൊടുക്കാ വീഡിയോയുടെ പേരിൽ ബേസിലും ടോവിനോയും എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News