സോഷ്യൽമീഡിയയിൽ വൈറലായ കൈ കിട്ടിയില്ലാ വീഡിയോ ക്ലബ്ബിലേക്ക് ഒരാൾ കൂടി. എ എ റഹിം എം പി യാണ് ഇപ്പോൾ കൈകൊടുക്കാൻ വന്നപ്പോൾ കിട്ടാതെ വൈറൽ ക്ലബ്ബിൽ കേറിയിരിക്കുന്നത്. വസീഫും റഹീമും കൂടിയുള്ള ഒരു സ്റ്റേജ് പ്രോഗ്രാമിലാണ് സംഭവം. കൂടെയുള്ള ആൾക്ക് കൈകൊടുക്കാൻ നോക്കിയെങ്കിലും കൈ കിട്ടിയില്ല . ഈ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലായത്. മന്ത്രി വി ശിവൻ കുട്ടിയാണ് ഇപ്പോൾ ഇത് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ ‘യെസ് ഗയ്‌സ്… ഞാനും പെട്ടു’ എന്ന് എ എ റഹീം കമന്റ് ഇട്ടിട്ടുണ്ട്. സ്വാഗതം എന്നാണ് മന്ത്രി വി ശിവൻകുട്ടി വീഡിയോ പങ്കുവെച്ച് കുറിച്ചത്.
നേരത്തെ ബേസിൽ ആയിരുന്നു ഈ വീഡിയോ ട്രെന്ഡിങ്ങിന് തുടക്കമിട്ടത്.ഇപ്പോൾ കലോത്സവ സമാപനത്തിൽ മന്ത്രി വി ശിവൻകുട്ടിയും കൈകിട്ടാതെ ഈ ട്രെൻഡിങ് ക്ലബ്ബിലേക്ക് ഇടം നേടിയിരുന്നു. കലോത്സവ സമാപന വേദിയിൽ ടൊവിനോയ്ക്ക് സമീപമാണ് മന്ത്രി ഇരുന്നത്. ആസിഫ് അലിക്ക് കൈ കൊടുക്കാനായി മന്ത്രി വി ശിവൻകുട്ടി കൈ നീട്ടിയെങ്കിലും താരം അത് കണ്ടില്ല . ആസിഫ് ടൊവിനോയ്ക്ക് അടുത്തുള്ള സീറ്റിൽ ഇരിക്കുകയും ചെയ്തു. പിന്നീട് നടൻ ടൊവിനോ ആണ് ആസിഫിന്റെ ശ്രദ്ധയിലേക്ക് കാണിച്ച് വീണ്ടും കൈകൊടുത്തത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതേസമയം മന്ത്രി ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് ‘ഞാനും പെട്ടു’ എന്നാണ് കുറിച്ചത് .
ബേസിൽ ജോസഫും ടൊവിനോയും ഉൾപ്പടെയുള്ളവർ മന്ത്രിയുടെ വീഡിയോക്ക് കമന്റുകളുമായി എത്തിയിരുന്നു . ’പക്ഷെ തക്ക സമയത്ത് ഞാൻ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്’ എന്നായിരുന്നു ടൊവിനോ കമന്റ് പങ്കുവെച്ചത്. ‘വെൽക്കം സർ വെൽക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം’ എന്നാണ് ബേസിൽ കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here