ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന നാലാം ക്ലാസ് വിദ്യാർത്ഥിയെ നേരിൽ കണ്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മണക്കാട് ഗവൺമെന്റ് ടി ടി ഐ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാൻ. തന്നെ നേരിൽ കാണണമെന്ന ഇഷാന്റെ ആഗ്രഹമാണ് വീട്ടിൽ എത്തി മന്ത്രി സാധിച്ചുകൊടുത്തത്.
READ ALSO: ‘മണിപ്പൂർ കണ്ണീരിലാണ് അവരെയൊന്നു സഹായിക്കൂ’; വിമര്‍ശനവുമായി സി കെ വിനീത്
വീട്ടുകാർ കുട്ടിയുടെ ആഗ്രഹം മണക്കാട്ടെ പൊതുപ്രവർത്തകരെ അറിയിച്ചു. അവർ ഈ വിവരം മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് ഇഷാന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് എത്തിയത്.വളരെ സന്തോഷത്തോടു കൂടിയാണ് മന്ത്രിയെ ഇഷാൻ സ്വീകരിച്ചത്. എങ്ങനെയാണ് തന്നെ അറിയുക എന്ന മന്ത്രിയുടെ ചോദ്യത്തിന് തെരഞ്ഞെടുപ്പ് സമയം മുതൽ അപ്പൂപ്പൻ പത്രം വായിക്കുമ്പോൾ പറഞ്ഞറിയുമെന്നായിരുന്നു ഇഷാന്റെ മറുപടി. രോഗത്തെ ഭയക്കേണ്ടതില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ ഏർപ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി ഇഷാനോട് അറിയിച്ചു.
READ ALSO : കൊവിഡിന് ശേഷം ഉലകം ചുറ്റാൻ മോദി ചെലവിട്ടത് 30 കോടി രൂപ
താനിപ്പോൾ നാലാം ക്ലാസ്സിൽ ആണെന്നും അഞ്ചാം ക്ലാസിലും മണക്കാട് സ്കൂളിൽ പഠിക്കാൻ സ്കൂൾ മിക്സഡ് ആക്കണമെന്ന ആവശ്യവും ഇഷാൻ അറിയിച്ചു. സ്കൂൾ അധികൃതരും അധ്യാപക രക്ഷകർതൃ സംഘടനയും തദ്ദേശഭരണ സ്ഥാപനവും ആവശ്യപ്പെടുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം വീണ്ടും താൻ ഇഷാനെ കാണാൻ വരുമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here