63 -ആമത് കലോത്സവ സ്വർണ്ണക്കപ്പിന്റെ ഡിസൈനറെ വീട്ടിലെത്തി കണ്ട് മന്ത്രി വി ശിവൻകുട്ടി. ഡിസൈനറായ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെയാണ് മന്ത്രി വീട്ടിലെത്തി കണ്ടത്. അദ്ദേഹത്തെ ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്നു ശ്രീകണ്ഠൻ നായർ. 1986 ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപ്പതിനേഴ് പവന്റെ സ്വർണ്ണക്കപ്പിന്റെ നിർമ്മാണം. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി .
മന്ത്രിയുടെ പോസ്റ്റ്
കലോത്സവ സ്വർണ്ണക്കപ്പിന്റെ ഡിസൈനർ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ചു. ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് ഡിസൈനറെ ക്ഷണിച്ചത്. ഡിസൈനറെ കലോത്സവ വേദിയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപ്പതിനേഴ് പവന്റെ സ്വർണ്ണക്കപ്പിന്റെ നിർമ്മാണം. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here