ഓരോ മതത്തിൽപ്പെട്ടവർക്കും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ട്: മന്ത്രി വി ശിവൻകുട്ടി

ഓരോ മതത്തിൽപ്പെട്ടവർക്കും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദർശിച്ച് മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

also read : സ്വതസിദ്ധമായ ശൈലിയിലൂടെ ട്രേഡ് യൂണിയൻ രംഗത്തും, പൊതു രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി: സ്പീക്കർ എ എൻ ഷംസീർ

കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം ഇത്തരം വസ്ത്രങ്ങളും ധരിക്കുന്നത് അനുവദനീയമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മതപരമായ വസ്ത്രങ്ങൾ വിലക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ട്. അതിനെതിരെ അവിടെ പ്രതിഷേധിക്കുന്നത് സി പി ഐ എം അടക്കമുള്ള ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും ഡി വൈ എഫ് ഐ, എസ് എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി – യുവജന സംഘടനകളുമാണെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

also read : റെയിൽവേയിൽ ലഭിച്ച മികച്ച ജോലി അവസരം ഉപേക്ഷിച്ച്‌ പൂർണസമയ തൊഴിലാളി പ്രവർത്തകനായി: ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി മന്ത്രി കാൽ മണിക്കൂർ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മേഖലയിലെ വിവിധ കാര്യങ്ങൾ ചർച്ചാവിഷയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News