കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഡിസൈൻ്റെ കുറവുകൾ പരിഹരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; വി ശിവൻകുട്ടി

കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഡിസൈൻ്റെ കുറവുകൾ പരിഹരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (കെഎസ്ഐഡി) സംഘടിപ്പിച്ച ‘മീറ്റ് ദ് ക്രിയേറ്റർ’ ദേശീയ ഡിസൈൻ ഫെസ്റ്റിവലിൻ്റെ സമാപന സമ്മേളനവും കോളജിലെ ആദ്യ ബാച്ചുകളുടെ ബിരുദ സമർപ്പണവും ഉദ്ഘാടനവും കൊല്ലത്ത്  നിർവ്വഹിക്കുകയായിരുന്നു മന്ത്രി. 

ആർട്ടിഫിഷൽ ഇൻ്റലിജൻസിൻ്റെ ശിൽപ്പികൾ പോലും വിസ്മയിച്ച് പോകുന്നതായിരുന്നു കൊല്ലത്ത് മൂന്ന് ദിവസം നടന്ന ‘മീറ്റ് ദി ക്രിയേറ്റർ’ ദേശീയ ഡിസൈൻ ഫെസ്റ്റിവലിലെ പ്രദർശനവും ചർച്ചകളും ക്യാമ്പുകളും ശിൽപ്പശാലകളും.

ALSO READ: കർണാടകയിലെ വഖഫ് ഭൂമിയിലുള്ള ക്ഷേത്രങ്ങൾ നീക്കം ചെയ്യുകയോ, കർഷകരെ ഒഴിപ്പിക്കുകയോ ചെയ്യില്ല; സിദ്ധരാമയ്യ

കേരളത്തിൻ്റെ ഡിസൈൻ രാജ്യത്തിനാകെ പുതിയ നവ പ്രതിഛായ പകരാൻ സാധ്യത ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെഎഎസ്ഇ) മാനേജിങ് ഡയറക്ടർ സുഫിയാൻ അഹ്മദ്, അഹമ്മദാബാദ് എൻഐഡി സീനിയർ അധ്യാപകൻ പ്രഫ. പ്രവീൺ നഹാർ, കെഎസ്ഐഡി പ്രിൻസിപ്പൽ ഡോ. കെ.മനോജ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News