‘നെവിന്റെ വേര്‍പാട് അപ്രതീക്ഷിതവും വേദനാജനകവും, കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകും’: മന്ത്രി വി ശിവന്‍കുട്ടി

ദില്ലിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി നെവിന്‍ മരണമടഞ്ഞത് അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അക്കാദമികള്‍ നടത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണം. ആര്‍ക്കും വാടക കെട്ടിടത്തില്‍ അക്കാദമി തുടങ്ങാനുള്ള സാഹചര്യം ഇല്ലാതാകണമെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ:  ദില്ലിയില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് നെവിന്റെ മൃതദ്ദേഹം തിരുവനന്തപുരത്തെത്തിക്കും. നെവിന്‍റെ ബന്ധു ഇന്ന് രാവിലെ ദില്ലിയിൽ എത്തിയിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. രാത്രി 11.30ഓടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. സംസ്‌കാരം ചൊവ്വാഴ്ച നടത്തും.

ഇന്നലെയാണ് നെവിൻ ഉൾപ്പടെ മൂന്ന് വിദ്യാർഥികൾ സിവിൽ സർവീസ് അക്കാദമിയുടെ ബേസ്മെന്റിൽ വെള്ളംകയറിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു.

Civil Service Academy Delhi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News