പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് മറുപടിയില്ലാതെയുള്ള ഒളിച്ചോട്ടത്തിൽ വിമർശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ‘യുവം’ ബി.ജെ.പി പരിപാടിയല്ലെന്നും യുവജനങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദമാണെന്നും പ്രചരിപ്പിച്ച് ഒരു പറ്റം യുവാക്കളെയും സെലിബ്രിറ്റികളെയും പരിപാടിയിലെത്തിച്ച് നരേന്ദ്ര മോഡി മുങ്ങി എന്നും വി വസീഫ് പ്രതികരിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വസീഫ് പ്രതികരണം അറിയിച്ചത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
യുവം – സംവാദം’
മന്‍കി ബാത്താക്കി മോഡി,
‘പവനായി ശവമായ’ അവസ്ഥയില്‍ കേരള ബി.ജെ.പി…
‘യുവം’ ബി.ജെ.പി പരിപാടിയല്ലെന്നും യുവജനങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദമാണെന്നും പ്രചരിപ്പിച്ച് ഒരു പറ്റം യുവാക്കളെയും സെലിബ്രിറ്റികളെയും പരിപാടിയിലെത്തിച്ച് നരേന്ദ്ര മോഡി മുങ്ങി. രാഷ്ട്രീയ ‘മന്‍ കി ബാത്തായി’ യുവം മാറിയ കാഴ്ചയാണ് കേരളം കണ്ടത്.
കേരളത്തിലെ വൈബ്രന്റ് യുവത ബി.ജെ.പി പൊതുയോഗമാണെന്ന് പറഞ്ഞാല്‍ അവഗണിക്കുമെന്ന് ഭയന്നാണോ അല്ലെങ്കില്‍ യുവതയുടെ ചോദ്യങ്ങള്‍ ഭയന്ന് മോഡി മുങ്ങിയതാണോയെന്ന് കേരളത്തിലെ ബി.ജെ.പി നേതൃത്വം വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.
ഏതായാലും രാജ്യത്തെ ജനങ്ങളെ വാഗ്ദാനങ്ങൾ നൽകി പറ്റിച്ച ബി.ജെ.പി നേതൃത്വത്തെ കേരളത്തില്‍ 35 സീറ്റ് കിട്ടുമെന്ന് വിശ്വസിപ്പിച്ച്
കോടികള്‍ തിരഞ്ഞെടുപ്പ് ഫണ്ടായി വസൂലാക്കിയവരാണ് ഇവിടത്തെ ബി.ജെ.പി.നേതാക്കൾ.
അത്പോലെ ഇത്തവണയും കോടികള്‍ തട്ടാനുള്ള മാര്‍ഗ്ഗമായിരുന്നു ഈ ആളെ കൂട്ടല്‍ ശ്രമം. ഇവിടെ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന് വരുത്തിത്തീര്‍ത്ത് കേന്ദ്രനേതൃത്വത്തില്‍ നിന്ന് ഫണ്ട് കൈക്കലാക്കുക എന്നല്ലാതെ വേറൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ലെന്ന് സുരേന്ദ്രനുമറിയാം.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ 14.9 ശതമാനത്തില്‍ നിന്ന് 2021 ല്‍ 11.5 ശതമാനത്തിലേക്കാണ് ബി.ജെ.പി വോട്ട് കുറഞ്ഞത്.അതോടൊപ്പം രണ്ട് മണ്ഡലത്തില്‍ മത്സരിച്ച് ഹെലിക്കോപ്പ്റ്ററില്‍ പറന്നിറങ്ങി സുരേന്ദ്രൻ തോൽക്കുകയും ചെയ്തു.
ശബരിമല ഉള്‍പ്പെടുന്ന കോന്നിയില്‍ എയറിലായ ‘സുരേന്ദ്രന്’ ഡിവൈഎഫ്ഐ യോട് അസഹിഷ്ണുത തോന്നും.കാരണം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന സ.ജനീഷ് കുമാറാണ് സുരേന്ദ്രനെ തോൽപ്പിച്ചത്.
മതേതര കേരളത്തില്‍ വര്‍ഗ്ഗീയതയുടെ വിത്ത് പാകാനുള്ള ബി.ജെ.പി യുടെ ശ്രമത്തെ കേരള സമൂഹം ഇനിയും ചെറുക്കും.
സംഘപരിവാറിനെതിരായ പോരാട്ടങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം കൊടുക്കുകയും ചെയ്യും.
ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട് രാജ്യത്തെ യുവത ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കും.
വി.വസീഫ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here