അനിൽ ആൻ്റണിമാർ രാജ്യത്തെ ഒറ്റുകൊടുക്കുകയാണ്: വി വസീഫ്

വർഗീയ വാദികൾക്ക് ഒത്താശ പാടുന്നവർ രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. അനിൽ ആന്റണിമാർക്ക് ഈ പദവികൾ മതിയാവുമായിരിക്കും എന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് വസീഫിൻ്റെ പ്രതികരണം.

ഫേസ്കുറിപ്പിൻ്റെ പൂർണ്ണരൂപം

ഏതെങ്കിലും മേഖലയിൽ കഴിവ് തെളിയിച്ച ആളല്ല. രാഷ്ട്രീയത്തിലാണെങ്കിലോ ഫോട്ടോ എടുക്കാൻ പോലും കെ എസ് യു വിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ കൊടി പിടിച്ച ചരിത്രവുമില്ല . കോൺഗ്രസിന്റെ മുതിർന്ന നേതാവിന്റെ മകനാണെന്ന ഒരൊറ്റ കാരണം കൊണ്ട് ഡയറക്റ്റ് റിക്രൂട്ട്മെന്റിൽ കോൺഗ്രസ്സിന്റെ ഐ ടി ഹെഡ് ആയി മാറി. കോൺഗ്രെസ്സുകാർ ഉൾപ്പടെ കുറച്ചു ഫോള്ളോവെഴ്‌സിനെയും ഒപ്പിച്ചു.

ഇന്നയാൾക്ക് തരക്കേടില്ലാത്ത വിസിബിലിറ്റി ഉണ്ട്. അപ്പൻ ആനപ്പുറത്തിരുന്ന വകയിൽ പിടിച്ചു വാങ്ങിയ പ്രിവിലേജ്. ബി.ജെ.പി യോട് വില പറഞ്ഞുറപ്പിക്കാൻ ഈ പിതൃസ്വത്താണയാളുടെ മൂലധനം. അനിൽ ആന്റണിമാർക്ക് ഈ പദവികൾ മതിയാവുമായിരിക്കും. എന്നാൽ വർഗീയ വാദികൾക്ക് ഒത്താശ പാടുന്നവർ രാജ്യത്തെ ഒറ്റുകൊടുക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News