‘ആ കാക്കി നിക്കർ ചേരുക അവരുടെ അമീറിന്’; മാധ്യമം പത്രത്തിലെ കാർട്ടൂണിനെതിരെ വി വസീഫ്

vaseef

മുഖ്യമന്ത്രിക്കെതിരെ മാധ്യമം പത്രത്തിൽ വന്ന കാർട്ടൂണിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. പത്രത്തിലെ ആ കാര്‍ട്ടൂണില്‍ ഉയര്‍ത്തിയ കാക്കി നിക്കര്‍ ചേരുക ജമാഅത്തെ ഇസ്‌ലാമിയുടെ അമീർ ആരിഫ് അലിയ്ക്കാണെന്ന് അദ്ദേഹം പരിഹസിച്ചു.

ബിജെപി, ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ആളാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അമീറെന്നും ഇത് പുറത്തായതോടെ ന്യായീകരണവുമായി രംഗത്ത് വന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും  വസീഫ് വിമർശിച്ചു.

ALSO READ; നവംബര്‍ 1 ന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം വിദ്യാര്‍ത്ഥികളിലൂടെ വീടുകളില്‍ എത്തിക്കും: മന്ത്രി വി ശിവന്‍കുട്ടി

“കേന്ദ്രത്തിൽ ബിജെപി ഭരണം നടക്കുമ്പോൾ മാധ്യമത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നതും പത്രത്തിലേക്കുള്ള വിദേശ ഫണ്ടിന്റെ വരവിനെ പറ്റിയും നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ്
2013ൽ മാധ്യമം ദിനപത്രത്തത്തെ നിയന്ത്രിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ അമീർ ബിജെപി, ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിഎന്ന വിവരം പുറത്തായത്. ഇതിനെ  പിന്നീട് ന്യായീകരിച്ച്  ജമാഅത്തെ ഇസ്‌ലാമി രംഗത്ത് വന്നിരുന്നു”-അദ്ദേഹം പറഞ്ഞു.

കേരളമാണ് ഇന്ത്യയിൽ മതനിരപേക്ഷയുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന സംസ്ഥാനമെന്നും ആർഎസ്എസിനെതിരെ ശക്തമായ നിലപാടാണ് കേരളം സ്വീകരിക്കുന്നതെന്നും വി വസീഫ് പറഞ്ഞു.
ആർഎസ്എസ് മുന്നോട്ട് വെക്കുന്ന ഓരോ നയങ്ങൾക്കെതിരെയും കൃത്യമായ നിലപാടാണ് കേരളം  സ്വീകരിക്കുന്നത്.ആ കേരളത്തെ തകർക്കാൻ എന്താണ് മാർഗമെന്ന് ചിന്തിക്കുകയാണ് ഒരു വിഭാഗമെന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News