സുപ്രീംകോടതി ഇടപെട്ടിട്ട് പോലും ബില്ലുകളിൽ ഒപ്പിടാതെ ആർഎസ്എസ് ആസ്ഥാനത്തു നിന്ന് കിട്ടുന്ന നിർദ്ദേശമനുസരിച്ചു പാവക്കൂത്ത് ആടുകയാണ് ഗവർണറെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. തടസപ്പെടുന്നതാവട്ടെ, കേരളത്തിന്റെ വികസനത്തിനായി തയാറാക്കപ്പെട്ട പുതിയ നിയമങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർ എറിഞ്ഞു കൊടുത്ത പുതിയ എല്ലിൻ കഷ്ണങ്ങളുണ്ട്. അത് നൊട്ടിനുണയുന്ന ചില കൂട്ടുകെട്ടുകളുമുണ്ട് . തന്റെ ഫേസ്ബുക്ക് പേജിലാണ് വസീഫ് ഇക്കാര്യം കുറിച്ചത്. പുതിയ യൂണിവേഴ്സിറ്റി നോമിനേഷനുകളിൽ ഭൂരിഭാഗവും യുഡിഎഫ് ആർഎസ്എസ് നേതാക്കളാണെന്നും പ്രത്യുപകാരമായി വാലാട്ടി നിൽക്കുകയാണ് സംഘികളോടൊപ്പം പ്രതിപക്ഷ നേതാക്കളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ALSO READ: 28 വർഷത്തിനു ശേഷം ആദ്യമായി തിയേറ്ററിൽ നിന്ന് സൂപ്പർ ഹിറ്റ് സിനിമ കണ്ട മീന
തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിനെതിരെ കൊഞ്ഞനം കുത്തുന്ന ഗവര്‍ണറുടെ നിലപാടിൽ അഭിരമിക്കുന്നവര്‍ സംഘപരിവാറിന് വിടുപണി ചെയ്യുകയാണ്. ഗവര്‍ണറും അയാൾക്ക് കുടപിടിക്കുന്ന യുഡിഎഫും ജനാധിപത്യ സംവിധാനത്തിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ALSO READ: റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളി; ഇന്ത്യ ബൈക്ക് വീക്കിലെ താരം വിപണയിലേക്ക്
കോൺഗ്രസിനോട് ഒരപേക്ഷ മാത്രമേയുള്ളൂ. ഈ നിലപാട് അപകടകരമാണ്. സ്വയം കുഴികുത്തലാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ അതേ ഗതികേടിലാക്കാണ് നിങ്ങളുടെ ഈ പോക്കെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു. കേരളത്തെയും സംഘപരിവാറിന് തീറെഴുതാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നും മലയാളികളുടെ ഇടതുപക്ഷ – മതേതര മനസ്സ് അതിന് തടയിടുക തന്നെ ചെയ്യുമെന്നും വസീഫ് തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here