മലര്‍ന്ന് കിടന്ന് തുപ്പുന്നവരായി കോണ്‍ഗ്രസും യുഡിഎഫും മാറുകയാണ്, വന്യജീവി ആക്രമണ വിഷയത്തിൽ രാഹുല്‍ ഗാന്ധി ഒരിടപെടലും നടത്തിയില്ല: വി വസീഫ്

മലര്‍ന്ന് കിടന്ന് തുപ്പുന്നവരായി കോണ്‍ഗ്രസും യുഡിഎഫും മാറുകയാണെന്ന് വി വസീഫ്. വന്യജീവി ആക്രമണ വിഷയത്തിന്റെ ഗൗരവമുള്‍ക്കൊള്ളുകയോ ഇന്നുവരെ പാര്‍ലമെന്റില്‍ ഉന്നയിക്കുകയോ ചെയ്യാത്ത എംപിക്കെതിരെകൂടെയാണ് യുഡിഎഫ് സമരം നടത്തേണ്ടത് എന്നും .രാഹുല്‍ ഗാന്ധിയെ വഴിയില്‍ തടയുമെന്ന് പറയാത്തത് ഞങ്ങളുടെ രാഷ്ട്രീയ മര്യാദയാണ് എന്നും വസീഫ് പറഞ്ഞു .

ALSO READ: ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ചു; അതിരുകടന്ന് ഗവർണർ

വന്യ ജീവികളുടെ ആക്രമണങ്ങളിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കേണ്ടതുണ്ടെന്നും വിഷയം ഗൗരവമുള്ളതും അടിയന്തിര ശ്രദ്ധയുണ്ടാവേണ്ടതുമാണ് എന്നും വസീഫ് പറഞ്ഞു.വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി മറ്റെല്ലാം മറന്ന് ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണിത് എന്നും വസീഫ് പറഞ്ഞു.

ഈ ഘട്ടത്തിലും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ് യുഡിഎഫ്.കേന്ദ്ര വനാവകാശ നിയമം ഭേദഗതി ചെയ്തു വയനാട്ടുകാരെ സംരക്ഷിക്കുമെന്നും,രാത്രിയാത്രാ നിരോധനം പിന്‍വലിക്കാന്‍ ഇടപെടുമെന്നും പറഞ്ഞ് വോട്ട് വാങ്ങി ജയിച്ച രാഹുല്‍ ഗാന്ധി എം.പി എന്ന നിലയില്‍ പൂര്‍ണ്ണ പരാജയമാണെന്ന് അവർ മറന്നുപോവുന്നു. വന്യമൃഗശല്യംപരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതിക്ക് ഒരു രൂപ പോലും തരാൻ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ പോലും വയനാടിന്റെ എം പി ഒരിടപെടലും നടത്തിയില്ല എന്നും വസീഫ് ആരോപിച്ചു .

ALSO READ: വയനാട് നേരിടുന്ന അതിജീവന പോരാട്ടത്തില്‍ ഒന്നും ചെയ്യാതെ രാഹുല്‍ ഗാന്ധി എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News